അ​ജ​യ് ദേ​വ്ഗ​ണ്‍ പ​ങ്കു​വ​ച്ച​ത് കാ​ജോ​ളി​ന്‍റെ ഫോ​ണ്‍ ന​മ്പ​രോ?; സ​ത്യാ​വ​സ്ഥ ഇ​താ​ണ്
Tuesday, September 25, 2018 3:43 PM IST
ഭ​ർ​ത്താ​വാ​ണ്, കാ​ര്യ​മൊ​ക്കെ ശ​രി, എ​ന്നു​വ​ച്ച് ഇ​മ്മാ​തി​രി പ​ണി ക​ജോ​ളി​നി​ട്ടു കൊ​ടു​ക്കേ​ണ്ടാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ മു​ൻ​കാ​ല സു​ന്ദ​രി ക​ജോ​ളി​നി​ട്ട് താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​വു​മാ​യ അ​ജ​യ് ദേ​വ്ഗ​ണ്‍ ഒ​പ്പി​ച്ച പ​ണി​യാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ക​ജോ​ളി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ പ​ര​സ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ജ​യ് ദേ​വ്ഗ​ണ്‍ ട്വീ​റ്റ് ഇ​ട്ട​ത്. ഇ​ത് എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ച്ചു. ക​ജോ​ൾ ഇ​ന്ത്യ​ക്ക് പു​റ​ത്താ​ണ്. ഈ ​വാ​ട്സ് ആ​പ്പ് ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടൂ എ​ന്നെ​ഴു​തി​യ ട്വീ​റ്റ് ആ​ണ് അ​ജ​യ് പോ​സ്റ്റ് ചെ​യ്ത​ത്. നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​യ ട്വീ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ല​രും ആ ​ന​ന്പ​റി​ൽ ക​ജോ​ളി​ന് സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഫോ​ണ്‍ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ഒ​ക്കെ ചെ​യ്തു.

കു​റ​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ആ ​ട്വീ​റ്റ് ഒ​രു കു​സൃ​തി​യാ​യി​രു​ന്നു​വെ​ന്ന് കു​റി​ച്ച് അ​ജ​യ് ദേ​വ്ഗ​ണ്‍ വീ​ണ്ടും ട്വി​റ്റ​റി​ൽ എ​ത്തി. സി​നി​മാ സെ​റ്റു​ക​ളി​ൽ കു​സൃ​തി​ക​ൾ ഒ​പ്പി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞുപോ​യി. ഇ​നി നി​ങ്ങ​ൾ​ക്കി​ട്ടാ​വാം എ​ന്ന് ക​രു​തി​-എ​ന്നാ​ണ് അ​ജ​യ് ദേ​വ്ഗ​ണ്‍ എ​ഴു​തി​യ​ത്.

ക​ജോ​ൾ ആ ​ട്വീ​റ്റി​ന് കൊ​ടു​ത്ത മ​റു​പ​ടി ഇ​ങ്ങ​നെ. ഇ​പ്പോ​ൾ കു​സൃ​തി ഒ​പ്പി​ക്കു​ന്ന​ത് സ്റ്റു​ഡി​യോ​യ്ക്ക് പു​റ​ത്താ​ണ് എ​ന്ന് തോ​ന്നു​ന്നു, പ​ക്ഷേ അ​തി​നൊ​ക്കെ വീ​ട്ടി​ൽ നോ ​എ​ൻ​ട്രി ആ​ണ് കേ​ട്ടോ​-എ​ന്നാ​ണ് ക​ജോ​ളി​ന്‍റെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.