ദീ​പി​ക​യ്ക്കും കു​ഞ്ഞി​നു​മാ​യി സി​നി​മ​യി​ൽ നി​ന്നും ആ​റു​മാ​സ​ത്തെ ഇ​ട​വേ​ള​യെ​ടു​ക്കാ​ൻ ര​ൺ​വീ​ർ
Saturday, March 23, 2024 9:24 AM IST
ബോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ര​ൺ​വീ​ർ സിം​ഗും ദീ​പി​ക പാ​ദു​ക്കോ​ണും അ​വ​രു​ടെ ആ​ദ്യ​കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ദീ​പി​ക ഗ​ർ​ഭി​ണി​യാ​ണെ​ന്നും സെ​പ്റ്റം​ബ​റി​ൽ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ കു​ഞ്ഞി​നൊ​പ്പ​വും ദീ​പി​ക​യ്ക്കൊ​പ്പ​വും സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നാ​യി ര​ൺ​വീ​ർ സി​നി​മ​ക​ളി​ൽ നി​ന്നും ആ​റു​മാ​സ​ത്തെ അ​വ​ധി എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​റു​മാ​സ​ത്തേ​യ്ക്കാ​ണ് ര​ൺ​വീ​ർ പി​തൃ​ത്വ അ​വ​ധി എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഈ ​കാ​ല​യ​ള​വി​ൽ പു​തി​യ സി​നി​മ​ക​ളും താ​രം ഏ​റ്റെ​ടു​ക്കി​ല്ല.

"ദീ​പി​ക ഇ​തി​ന​കം ത​ന്നെ ഏ​റ്റെ​ടു​ത്ത പ്രോ​ജ​ക്ടു​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. എ​ല്ലാ ജോ​ലി​ക​ളും തീ​ർ​ത്ത് വ​രാ​ൻ പോ​കു​ന്ന കു​ഞ്ഞി​നാ​യി ആ​ഹ്ലാ​ദ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ദീ​പി​ക.

ര​ൺ​വീ​ർ സിം​ഗും പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നും ഏ​റ്റെ​ടു​ക്കു​ന്നി​ല്ല. ഡോ​ൺ 3, ശ​ക്തി​മാ​ൻ, ആ​ദി​ത്യ​യു​ടെ ആ​ക്‌​ഷ​ൻ ചി​ത്രം എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഒ​ന്നും ഏ​റ്റെ​ടു​ക്കാ​തെ ദീ​പി​ക​യ്ക്കും കു​ഞ്ഞി​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.’ താ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് പ്ര​തി​ക​രി​ച്ചു.

2018 ന​വം​ബ​ര്‍ 14-ന് ​ഇ​റ്റ​ലി​യി​ലാ​യി​രു​ന്നു ര​ൺ​വീ​റി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും വി​വാ​ഹം. 2013-ല്‍ ​റി​ലീ​സ് ചെ​യ്ത ഗോ​ലി​യോം കി ​രാ​സ്‌​ലീ​ല രാം​ലീ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടേ​യാ​ണ് ദീ​പി​ക​യും ര​ണ്‍​വീ​റും അ​ടു​ക്കു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തി​ന്‌ ശേ​ഷം 2015-ല്‍ ​മാ​ല​ദ്വീ​പി​ല്‍​വെ​ച്ച് ദീ​പി​ക​യെ ര​ണ്‍​വീ​ര്‍ പ്രൊ​പ്പോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ര​ഹ​സ്യ​മാ​യി വി​വാ​ഹ​നി​ശ്ച​യ​വും ന​ട​ത്തി. പി​ന്നീ​ട് മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.