ക​ങ്ക​ണ​യെ വേ​ണ്ടെ​ന്ന് ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്‌​സ്; ക​രാ​റു​ക​ൾ റ​ദ്ദാ​ക്കി
Tuesday, May 4, 2021 11:13 PM IST
ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ​യു​മാ​യു​ള്ള ക​രാ​റു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്‌​സ്.​ക​ങ്ക​ണ​യു​മാ​യു​ള​ള പ്രോ​ജ​ക്റ്റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്‌​സാ​യ ആ​ന​ന്ദ് ഭൂ​ഷ​ണും, റിം​സിം ദാ​ദു​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു. ഇ​രു​വ​രു​ടെ​യും തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ട് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​റും രം​ഗ​ത്തെ​ത്തി.

ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​വ​രു​മാ​യു​ള​ള പ്രോ​ജ​ക്റ്റു​ക​ൾ ഉ​പേ​ക്ഷി​ച്ച് ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്‌​സ്. ക​ങ്ക​ണ​യു​മാ​യു​ള​ള പ്രോ​ജ​ക്റ്റു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​നേ​ഴ്‌​സാ​യ ആ​ന​ന്ദ് ഭൂ​ഷ​ണും, റിം​സിം ദാ​ദു​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു.

ഇ​ന്ന് ന​ട​ന്ന ചി​ല പ്ര​ത്യേ​ക സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ങ്ക​ണ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​നി ഭാ​വി​യി​ലും അ​വ​രു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്യു​ന്നു. വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡ്‌ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല എ​ന്നും ആ​ന​ന്ദ് ഭൂ​ഷ​ൺ ട്വീ​റ്റ് ചെ​യ്തു.

ശ​രി​യാ​യ കാ​ര്യം ചെ​യ്യാ​ൻ ഒ​രി​ക്ക​ലും വൈ​ക​രു​ത്! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും ക​ങ്ക​ണ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ എ​ല്ലാ പോ​സ്റ്റു​ക​ളും ഞ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു. ഒ​പ്പം അ​വ​രു​മാ​യി ഭാ​വി​യി​ൽ ഒ​രു ബ​ന്ധ​ത്തി​ലും ഏ​ർ​പ്പെ​ടി​ല്ലെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​താ​യും റിം​സിം ദാ​ദു​വും വ്യ​ക്ത​മാ​ക്കി.

ബാം​ഗാ​ളി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം കൊ​ണ്ട് വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്വേ​ഷ​ക​ര​മാ​യ ട്വീ​റ്റ് പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ ക​ങ്ക​ണ​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ബം​ഗാ​ളി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ പ​ങ്കു​വ​ച്ച ട്വീ​റ്റി​ൽ ബം​ഗാ​ളി​നെ മ​മ​ത മ​റ്റൊ​രു കാ​ഷ്മീ​രാ​ക്കി മാ​റ്റു​ന്നു എ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ട്വീ​റ്റി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ​സ്പെ​ൻ​ഡ് ചെ​യ്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.