വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​നു​ശ്രി​യെ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Monday, October 1, 2018 2:27 PM IST
നാ​നാ പ​ഠേ​ക്ക​ർ​ക്കെ​തി​രെ ത​നു​ശ്രീ ദ​ത്ത പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ബോ​ളി​വു​ഡി​നെ​യാ​കെ ഇ​ള​ക്കി​മ​റി​യ്ക്കു​ക​യാ​ണ്. നാ​നാ പ​ഠേ​ക്ക​റു​മാ​യി ഇ​ഴ​കി​ചേ​ർ​ന്ന് അ​ഭി​ന​യി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തു​മു​ത​ൽ ത​ന്നെ എ​ല്ലാ​വ​രും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ത​നു​ശ്രീ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ഒ​രു​സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ന്ന​ത്.

ത​നു​ശ്രി സ​ഞ്ച​രി​ക്കു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും കാ​റി​ന്‍റെ ട​യ​റി​ലെ കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും കാ​റി​ന്‍റെ മു​ക​ളി​ൽ ക​യ​റി ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ത​നു​ശ്രി​യെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.