"എ​ന്‍റെ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കൂ'; ​വൈ​റ​സി​നെ ന​മു​ക്കു തോ​ല്‍​പി​ക്ക​ണം: പ്രി​യ​ങ്ക
Friday, April 30, 2021 6:44 AM IST
കോ​വി​ഡി​നെ​തി​രേ പൊ​രു​തു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് പ്രി​യ​ങ്ക ചോ​പ്ര. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് പ്രി​യ​ങ്ക സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. ഞാ​നി​പ്പോ​ൾ ല​ണ്ട​നി​ലാ​ണ്. ഇ​ന്ത്യ​യി​ലെ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു- ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രി​ക്കു​ന്നു.

ആ​വ​ശ്യ​ത്തി​നു കി​ട​ക്ക​ക​ളി​ല്ല. ഐ​സി​യു മു​റി​ക​ളി​ല്ല. ആം​ബു​ല​ന്‍​സു​ക​ള്‍ പോ​ലു​മി​ല്ല. ഓ​സ്കി​ജ​ന്‍ തീ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ശ്മ​ശാ​ന​ങ്ങ​ളി​ല്‍ ഊ​ഴം കാ​ത്തു​നി​ല്‍​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ നി​ര നീ​ളു​ന്നു. എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യം ഇ​താ​ണെ​ന്നു ന​ടി പ​റ​യു​ന്നു. ഓ​രോ​രു​ത്ത​രും അ​വ​ര്‍​ക്കു ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യാ​ന്‍ രാ​ജ്യ​ത്തി​ന് അ​തു സ​ഹാ​യ​ക​മാ​കും.

എ​ന്‍റെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​യാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ല്ലാ​വ​രും ഇ​പ്പോ​ഴാ​ണു സ​ഹാ​യി​ക്കേ​ണ്ട​ത്. പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ ഓ​രോ ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ര​വേ​ഗ​ത്തി​ല്‍ ഇ​ത്ര​യ​ധി​കം പേ​രെ വൈ​റ​സ് കൊ​ന്നൊ​ടു​ക്കു​മെ​ന്ന് ആ​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല​ല്ലോ. ഗി​വ്ഇ​ന്ത്യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യോ​ടൊ​പ്പം ചേ​ര്‍​ന്നു ഞാ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

എ​ത്ര​യും വേ​ഗം ക​ഴി​യു​ന്ന​ത്ര സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​ത്ര​യെ​ന്നു പ​റ​യു​ന്നി​ല്ല. എ​ത്ര​യാ​ണെ​ങ്കി​ലും നി​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്ന സം​ഭാ​വ​ന​ക​ളാ​ണു വേ​ണ്ട​ത്. എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രു​ണ്ടെ​ന്ന് എ​നി​ക്ക​റി​യാം. നി​ങ്ങ​ള്‍ ചെ​റി​യ തു​ക​ക​ള്‍ വ​ച്ചു ന​ല്‍​കി​യാ​ന്‍ പോ​ലും അ​തൊ​രു വ​ലി​യ തു​ക​യാ​യി മാ​റും.

നി​ങ്ങ​ളു​ടെ സ​ഹാ​യം ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​യി​രി​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്നു ഞാ​ന്‍ ഉ​റ​പ്പു ത​രു​ന്നു. ദ​യ​വു ചെ​യ്ത് ഞാ​ന്‍ വീ​ണ്ടും നി​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഞാ​നും നി​ക്കും ഒ​രു തു​ക സം​ഭാ​വ​ന ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​നി​യും ഞ​ങ്ങ​ളെ​ക്കൊ​ണ്ടു ക​ഴി​യു​ന്ന തു​ക സം​ഭാ​വ​ന ചെ​യ്യാ​ന്‍ ഒ​രു​ക്ക​മാ​ണ്.

എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​കു​ന്ന​തു​വ​രെ ന​മാ​രും സു​ര​ക്ഷി​ത​ര​ല്ല എ​ന്നും ഓ​ര്‍​മി​ക്ക​ണം. ഈ ​വൈ​റ​സി​നെ ന​മു​ക്കു തോ​ല്‍​പി​ക്ക​ണം. എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ത്തി​ല്‍​നി​ന്നു ഞാ​ന്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കു​ന്നു. പ്രി​യ​പ്പെ​ട്ട​വ​രേ സ​ഹാ​യി​ക്കൂ- പ്രി​യ​ങ്ക അ​ഭ്യ​ർ​ഥി​ച്ചു. വാ​ക്സീ​ന്‍ ന​ല്‍​കി രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.