ദ​യ​വാ​യി തൈ​മൂ​റി​ന്‍റെ ഫോ​ട്ടോ എ​ടു​ക്ക​രു​ത്
Tuesday, October 30, 2018 10:06 AM IST
ക​രീ​ന ക​പൂ​റി​ന്‍റെ​യും സെ​യ്ഫ് അ​ലി​ഖാ​ന്‍റെ​യും മ​ക​ൻ തൈ​മൂ​ർ അ​ലി ഖാ​ൻ പ​ട്ടൗ​ഡി ജ​നി​ച്ച ദി​വ​സം മു​ത​ൽ പ​പ്പ​രാ​സി​ക​ളു​ടെ സെ​ലി​ബ്രി​റ്റി​യാ​ണ്. തൈ​മൂ​റി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി കാ​മ​റ ക​ണ്ണു​ക​ളാ​ണ് എ​പ്പോ​ഴും. എ​ന്നാ​ൽ കൊ​ച്ചു തൈ​മൂ​റി​ന് ഇ​ത് വ​ള​രെ സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

കാ​മ​റക്ക​ണ്ണു​ക​ളെ നോ​ക്കി കൈ​വീ​ശാ​നും ചി​രി​ക്കാ​നു​മെ​ല്ലാം തൈ​മൂ​ർ പ​ഠി​ച്ച് ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​നി അ​തി​ന് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സെ​യി​ഫും ക​രീ​ന​യും. തൈ​മൂ​റി​ന്‍റെ ഫോ​ട്ടോ ഇ​നി എ​ടു​ക്ക​രു​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ളോ​ട് മാ​താ​പി​ത​ക്ക​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​ത്.

ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യം താ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ല്ലാ ദി​വ​സ​വും തൈ​മൂ​റി​ന്‍റെ ഫോ​ട്ടോ​യും വാ​ർ​ത്ത​യും വ​രു​ന്ന​ത് ത​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നാ​ണ് ക​രീ​ന പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​വ​ൻ ചെ​യ്യു​ന്ന​ത്, എ​ന്ത് വ​സ്ത്ര​മാ​ണ് ധ​രി​ക്കു​ന്ന​ത്. എ​ന്താ​ണ് ഹെ​യ​ർ സ്റ്റൈ​ൽ എ​ന്നി​ങ്ങ​നെ ഫോ​ട്ടോ എ​ടു​ത്ത് ഇ​തെ​ല്ലാം ച​ർ​ച്ച ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ക​രീ​ന ചോ​ദി​ക്കു​ന്നു.

അ​തേ സ​മ​യം ഇ​പ്പോ​ൾ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് പോ​സ് ചെ​യ്യാ​നൊ​ക്കെ തൈ​മൂ​ർ തു​ട​ങ്ങി​യെ​ന്നും ക​രീ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.