"100 ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം' ഡോ​ക്യു​മെ​ന്‍റ​റി​ക്ക് വേ​ൾ​ഡ് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്
Wednesday, August 21, 2019 2:58 PM IST
ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​മേ​നി​യെ​ക്കു​റി​ച്ച് ബ്ല​സി ഒ​രു​ക്കി​യ ഡോ​ക്യ​മെ​ന്‍റ​റി​ക്ക് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. 100 ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം എ​ന്ന 48 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യ​മെ​ന്‍റ​റി​ക്കാ​യ് ശ​ബ്ദം ന​ൽ​കി​യ​ത് ന​ട​ൻ മോ​ഹ​ൻ​ലാ​ലാ​ണ്. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹ​വും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​യി.

48 മ​ണി​ക്കൂ​റും പത്ത് മി​നി​ട്ടു​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ദൈ​ർ​ഘ്യം. ഏ​റ്റ​വും നീ​ള​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി എ​ന്ന ഇ​ന​ത്തി​ലാ​ണ് 100 ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റ​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 21 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സൗ​ദി അ​റേ​ബ്യ​ൻ ഡോ​ക്യു​മെ​ന്‍റ​റി​യാ​യ വേ​ൾ​ഡ് ഓ​ഫ് സ്നേ​ക്സി​നെ പി​ന്ത​ള്ളി​യാ​ണ് 100 ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം ഗി​ന്ന​സ് ബു​ക്കി​ൽ സ്ഥാ​നം നേ​ടി​യ​ത്.

നാ​ല് വ​ർ​ഷം കൊ​ണ്ടാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി ത​യാ​റാ​ക്കി​യ​ത്. ഏ​ഴ് ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി ക​ണ്ട​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ലാ​ൽ കെ​യ​ർ എ​ന്ന ചാ​രി​റ്റി സം​ഘ​ട​ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ചാ​രി​റ്റി ബോ​ക്സ് നി​ർ​മി​ച്ച​പ്പോ​ഴും പു​ലി​മു​രു​ക​ൻ ത്രി​ഡി വേ​ർ​ഷ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴും മോ​ഹ​ൻ​ലാ​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.