"ഒ​രു ദു​ര​ഭി​മാ​ന​ക്കൊ​ല'; കെ​വി​ൻ വ​ധം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്
Friday, June 14, 2019 1:24 PM IST
കേരള മനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധം സിനിമയാകുന്നു. "ഒ​രു ദു​ര​ഭി​മാ​ന​ക്കൊ​ല' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ജോ മാ​ത്യു​വാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം കോ​ട്ട​യം പ്ര​സ്ക്ല​ബി​ൽ ന​ട​ൻ അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു.

ഇ​ന്ദ്ര​ൻ​സ്, അ​ശോ​ക​ൻ, കി​ച്ചു, ന​ന്ദു, വി​വേ​ക്, നി​വേ​ദി​ത, അം​ബി​ക മോ​ഹ​ൻ, സ​ബി​ത എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ശോ​ക​ൻ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

ഇ​ൻ​സ്പെ​യ​ർ സി​നി​മ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ രാ​ജ​ൻ പ​റ​മ്പി​ൽ, ബി. ​ബി​ജു എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.