അ​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക; ഇ​ന്ന് ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ലാ​തെ വ​ല​യു​ന്നു
Tuesday, February 26, 2019 3:35 PM IST
മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ദേ​വ​ദൂ​ത​നി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച വി​ജ​യ​ല​ക്ഷ്മി​യു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം അ​ഭ്യ​ർ​ഥി​ച്ച് സ​ഹോ​ദ​രി രം​ഗ​ത്ത്. ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ മ​ല്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് താ​രം.

1997ൽ ​ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ജ​യ​ല​ക്ഷ്മി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ്ര​ണ്ട്സി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ൽ വി​ജ​യ്ക്കും സൂ​ര്യ​യ്ക്കും ഒ​പ്പ​വും ഇവർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി ക​ന്ന​ഡ, ത​മി​ഴ് സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.



ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​ഭി​ന​യ രം​ഗ​ത്തു നി​ന്നും പിന്മാ​റി​യ​ത്. സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​ർ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് വി​ജ​യ​ല​ക്ഷ്മി​യു​ടെ സ​ഹോ​ദ​രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.