ആ​ദി​ലി​നെ​ത്തേ​ടി​യെ​ത്തി ആ "​മേ​ജ​ർ' സ​മ്മാ​നം
Thursday, November 26, 2020 2:42 PM IST
ആ​ദി​ൽ​കു​മാ​റെ​ന്ന ഏ​ഴാം ക്ലാ​സു​കാ​ര​നെ​ത്തേ​ടി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി വീ​ട്ടി​ലെ​ത്തി. ഈ ​വ​ർ​ഷ​ത്തെ സൗ​ത്ത് ഇ​ന്ത്യ​ൻ ഷോ​ർ​ട് ഫി​ലിം ആ​ൻ​ഡ് ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ലി​ൽ ആ​ദി​ലി​ന്‍റെ കോ​വി​ഡും ഞാ​നും എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കാ​നാ​ണ് മേ​ജ​ർ ര​വി വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ൻ​ഡ്രോ​യ്ഡ് ഫോ​ൺ സ​മ്മാ​ന​മാ​യി ന​ൽ​കി​യാ​ണ് മേ​ജ​ർ ര​വി മ​ട​ങ്ങി​യ​ത്. ഹ്രസ്വ​ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ആ​ദി​ലാ​ണ്. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത്‌ യൂ​ട്യൂ​ബി​ൽ നോ​ക്കി​യാ​ണ് എ​ഡി​റ്റിം​ഗ് പ​ഠി​ച്ച​ത്. കൊ​റോ​ണ​ക്കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ ന​ഷ്ട​ങ്ങ​ൾ പ​റ​യു​ന്ന ആ​ത്മ​നൊ​മ്പ​ര​ങ്ങ​ൾ, 2G ഗ്രാ​ൻ​ഡ്ഫാ തു​ട​ങ്ങി​യ ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും ആ​ദി​ലി​ന്‍റേ​താ​ണ്.

സ​ഹോ​ദ​രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന് സ​മ്മാ​ന​മാ​യി ഒ​രു ട്രോ​ൾ വീ​ഡി​യോ നി​ർ​മി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ദി​ലി​ന്‍റെ തു​ട​ക്കം. എ​ഡി​റ്റിം​ഗ് മ​നോ​ഹ​ര​മാ​യി ചെ​യ്യു​ന്ന​ത് ക​ണ്ട ആ​ദി​ലി​നെ ഇ​പ്പോ​ൾ വേ​ൾ​ഡ് ഡ്രാ​മാ​റ്റി​ക് സ്റ്റ​ഡി​സെ​ന്‍റ​ർ ആ​ൻ​ഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂട്ടി​ൽ​എ​ഡി​റ്റിം​ഗ് പ​ഠി​ക്കാ​നാ​യി ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്.

ഡി​സം​ബ​റി​ൽ പു​തി​യ ഹ്രസ്വചിത്രം റി​ലീ​സ് ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​ദി​ൽ. കാ​വാ​ലം രാ​ജീ​വം വീ​ട്ടി​ൽ മ​നോ​ജ്‌- ശ്രീ​ല ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ് ആ​ദി​ൽ. കാ​വാ​ലം ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.