ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് വീണ്ടും ​റി​ലീ​സ് ചെ​യ്യു​ന്നു
Thursday, March 8, 2018 10:33 AM IST
ആ​ട് -2 ഹി​റ്റാ​യ​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം വീ​ണ്ടും തിയ​റ്റ​റി​ൽ എ​ത്തി​ക്കു​ക​യാ​ണ് വി​ജ​യ് ബാ​ബു​വും സം​ഘ​വും. ആ​ട് - 2വി​ന് കി​ട്ടി​യ സ്വീ​കാ​ര്യ​ത​യാ​ണ് ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യം നു​ണ​ഞ്ഞ ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യെ വീ​ണ്ടും തിയ​റ്റ​റി​ൽ എ​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു ഫേസ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് 16ന് ​അ​ന്പ​തി​ലേ​റെ തിയ​റ്റ​റു​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. പ്രേ​ക്ഷ​ക​ർ എ​ങ്ങ​നെ​യാ​വും ചി​ത്രം സ്വീ​ക​രി​ക്കു​ക​യെ​ന്ന് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.