"ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​മാ​യി​രു​ന്നു'
Thursday, January 20, 2022 3:56 PM IST
ചെ​റു​പ്പ​ത്തി​ല്‍ താ​ന്‍ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് പി​ച്ചും പേ​യും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​ടി അ​ഹാ​ന കൃ​ഷ്ണ കു​മാ​ര്‍. ചെ​റു​പ്പം മു​ത​ല്‍ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു.

ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ര​സ​ക​ര​മാ​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഉ​റ​ക്ക​ത്തി​ല്‍ പി​ച്ചും പേ​യും പ​റ​യു​ന്ന ആ​ളാ​ണ്. ചെ​റു​പ്പം മു​ത​ലെ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്നു ഇം​ഗ്ലീ​ഷി​ല്‍ സ്പീ​ച്ച് പ​റ​യാ​റു​ണ്ട്- അ​ഹാ​ന പ​റ​ഞ്ഞു.

2014-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഞാ​ന്‍ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് ന​ടി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. അ​ടി, നാ​ന്‍​സി റാ​ണി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. അ​ഹാ​ന സം​വി​ധാ​നം ചെ​യ്ത മ്യൂ​സി​ക് ആ​ല്‍​ബം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ട​യ്ക്കി​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് അ​ഹാ​ന​യും ഇ​ര​യാ​കാ​റു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ത​നി​ക്കുനേ​രേ ഉ​യ​ര്‍​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് ന​ടി അ​ടു​ത്തി​ടെ മ​ന​സ് തു​റ​ന്നി​രു​ന്നു. ത​ന്‍റെ ഫോ​ട്ടോ​യും റ​ന്പൂട്ടാ​ന്‍റെ ചി​ത്ര​വും മാ​ത്രം വെ​ച്ച് നെ​ഗ​റ്റീ​വ് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ​ല​രും അ​വ​രു​ടെ യു​ട്യൂ​ബ് ചാ​ന​ല്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ഹാ​ന അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് നേ​രേ​യാ​ണ് കൂ​ടു​ത​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ലും പ​ല​പ്പോ​ഴും ത​ന്‍റെ കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കാ​റു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.