ന​ട​നെ വി​മ​ർ​ശി​ച്ചു; അമല പോൾ പു​ലി​വാ​ലു പി​ടി​ച്ചു
Tuesday, May 7, 2019 10:24 AM IST
ന​ട​ന്‍റെ അ​ഭി​ന​യം പോ​രാ എ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ടി അ​മ​ലാ പോ​ളി​നു നേ​രെ ആ​രാ​ധ​ക​രു​ടെ രോ​ഷ​പ്ര​ക​ട​നം. ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ രാ​ക്ഷ​സ​ൻ എ​ന്ന സി​നി​മ​യു​ടെ തെ​ലു​ങ്ക് പ​തി​പ്പാ​യ രാ​ക്ഷ​സു​ടു എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ സാ​യി ശ്രീ​നി​വാ​സ​നെ​യാ​ണ് അ​മ​ല പോ​ൾ വി​മ​ർ​ശി​ച്ച​ത്.

ത​മി​ഴ്ചി​ത്ര​മാ​യ രാ​ക്ഷ​സ​നി​ൽ വി​ഷ്ണു​വി​ശാ​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തു​പോ​ലെ മി​ക​ച്ച​താ​ക്കാ​ൻ തെ​ലു​ങ്ക് പ​തി​പ്പി​ൽ സാ​യി ശ്രീ​നി​വാ​സ​നു സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് അ​മ​ല പോ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് സാ​യി ശ്രീ​നി​വാ​സ​ന്‍റെ ആ​രാ​ധ​ക​ർ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ അ​മ​ല പോ​ളി​നെ​തി​രെ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സാ​യി​യെ വി​മ​ർ​ശി​ക്കാ​ൻ അ​മ​ല ആ​രാ​ണെ​ന്നും എ​ന്താ​ണ് അ​മ​ല​യു​ടെ യോ​ഗ്യ​ത​യെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. രാ​ക്ഷ​സ​നി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​മ​ല പോ​ളാ​യി​രു​ന്നു. തെ​ലു​ങ്കി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.