അ​ഞ്ചാം പാ​തി​ര അ​മ്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടാ​നൊ​രു​ങ്ങു​ന്നു
Wednesday, January 29, 2020 2:55 PM IST
മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ അ​ഞ്ചാം പാ​തി​ര അ​മ്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടാ​നൊ​രു​ങ്ങു​ന്നു. ജ​നു​വ​രി പ​ത്തി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം നി​റ​ഞ്ഞ സ​ദ​സോ​ടെ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നും 24.10 കോ​ടി, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 1.35 കോ​ടി വി​ദേ​ശ​ത്ത് നി​ന്നും 8.80 കോ​ടി എ​ന്നി​ങ്ങ​നെ ആ​കെ 34.25 കോ​ടി രൂ​പ​യാ​ണ് സി​നി​മ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ലീ​സി​നെ ചു​റ്റി​ക്കു​ന്ന ഒ​രു സീ​രി​യ​ൽ കി​ല്ല​റു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​ൻ.

ജി​നു ജോ​സ​ഫ്, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, ശ്രീ​നാ​ഥ് ഭാ​സി, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.