ആ​ൻ അ​ഗ​സ്റ്റി​നും മ​ട​ങ്ങി​വ​രു​ന്നു?
Monday, June 17, 2019 7:33 PM IST
ന​ട​ൻ അ​ഗ​സ്റ്റി​ന്‍റെ മ​ക​ൾ ആ​ൻ അ​ഗ​സ്റ്റി​ൻ സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു. 2010ൽ ലാ​ൽ ജോ​സി​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​ൻ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ര​ങ്ങേ​റ്റ സി​നി​മ​യി​ലൂ​ടെ ത​ന്നെ കേ​ര​ള​ക്ക​ര​യു​ടെ സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ന​ടി പി​ന്നീ​ട് ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വ് മാ​ത്ര​മേ സി​നി​മ​യി​ൽ നി​ന്നി​ട്ടു​ള്ളു​വെ​ങ്കി​ലും ആ​ൻ അ​ഗ​സ്റ്റി​ൻ മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ ക​രി​യ​റി​ന് ചെ​റി​യ ബ്രേ​ക്ക് ഇ​ട്ട ന​ടി വീ​ണ്ടും തി​രി​ച്ച് വ​ന്നി​രി​ക്കു​ക​യാ​ണ്. അ​തും കി​ടി​ല​നൊ​രു സി​നി​മ​യി​ലൂ​ടെ​യാ​ണെ​ന്നു​ള്ള​ത് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​ച്ചി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

2010 ലാ​ണ് ആ​ൻ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സി​നി​മ നാ​യി​കാ പ്ര​ാധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രു​ന്നു. ടൈ​റ്റി​ൽ റോ​ളാ​യ എ​ൽ​സ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ആ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. 2010 ലെ ​ഏ​റ്റ​വു​മ​ധി​കം ഹി​റ്റാ​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി. നൂ​റ് ദി​വ​സം തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. നാ​ലു കോ​ടി​ക്ക് മു​ക​ളി​ൽ സി​നി​മ​യ്ക്ക് ക​ള​ക്ഷ​ൻ ല​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി ഹി​റ്റാ​യ​തോ​ടെ ആ​നി​നെ തേ​ടി നി​ര​വ​ധി സി​നി​മ​ക​ളെ​ത്തി. അ​ർ​ജു​ന​ൻ സാ​ക്ഷി, ത്രീ ​കിം​ഗ്സ്, ഓ​ർ​ഡി​ന​റി, വാ​ദ്യാ​ർ, ഫ്രൈ​ഡേ, പോ​പ്പി​ൻ​സ്, ഡാ ​ത​ടി​യ, റെ​ബേ​ക്ക ഉ​തു​പ്പ് കി​ഴ​ക്കേ​മ​ല, ​ആ​ർ​ട്ടി​സ്റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ആ​ൻ നാ​യി​ക​യാ​യി​ട്ടെ​ത്തി. വി​വാ​ഹ​ത്തോ​ടെ സി​നി​മ വി​ട്ടു. 2014 ലാ​യി​രു​ന്നു പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ ജോ​മോ​ൻ ടി ​ജോ​ണു​മാ​യി ആ​ൻ വി​വാ​ഹി​ത​യാ​വു​ന്ന​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ആ​നും ജോ​മോ​നും വി​വാ​ഹി​ത​രാ​വു​ന്ന​ത്. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നും ആ​ൻ അ​ഗ​സ്റ്റി​ൻ താ​ത്​കാ​ലി​ക​മാ​യി മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് ആ​നി​ന്‍റെ തി​രി​ച്ച് വ​ര​വെ​ന്നാ​ണ് സൂ​ച​ന. വി​ജ​യ് ബാ​ബു​വി​നൊ​പ്പം ജ​യ​സൂ​ര്യ ഒ​രു സി​നി​മ ചെ​യ്യു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ​റ​ഞ്ഞി​രു​ന്നു. സി​നി​മ​യു​ടെ പ്ര​ഖ്യാ​പനം കാ​ത്ത് ആ​രാ​ധ​ക​രും അ​ക്ഷ​മ​രാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ സ​ത്യ​ൻ മാ​ഷി​ന്‍റെ ജീ​വി​തം സി​നി​മ​യാ​ക്കു​ക​യാ​ണ്. ന​വാ​ഗ​ത​ന​താ​യ ര​തീ​ഷ് ര​ഘു ന​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ന​ട​ൻ വി​ജ​യ് ബാ​ബു​വി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി ആ​യ ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് ആ​ണ​് നി​ർ​മ്മി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ആ​ൻ അ​ഗ​സ്റ്റി​നെ ക​ണ്ട​തോ​ടെ​യാ​ണ് ന​ടി തി​രി​ച്ച് വ​രു​ന്ന കാ​ര്യം എ​ല്ലാ​വ​രും അ​റി​യു​ന്ന​ത്. അ​തേ സ​മ​യം സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചിട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.