മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഞാ​ൻ: അ​ർ​ബാ​സ് ഖാ​ൻ
Saturday, May 18, 2019 9:37 AM IST
മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ല്ലാ​ണ് താ​നെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ബാ​സ് ഖാ​ൻ. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ർ​ബാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. "മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പ​വും സി​ദ്ധി​ഖ് സാ​റി​നൊ​പ്പ​വും ജോ​ലി ചെ​യ്യു​ന്ന​തി​ന്‍റെ ആ​കാം​ക്ഷ​യി​ലാ​ണ് ഞാ​ൻ. മ​ല​യാ​ളം ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ലെ എ​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് ബി​ഗ് ബ്ര​ദ​ർ. ജൂ​ലൈ​യി​ലെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു'. അ​ർ​ബാ​സ് ഖാ​ൻ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.