വി​ജ​യ് ദേ​വ​ര​കൊ​ണ്ട ആ​യി​രു​ന്നി​ല്ല ആ​ദ്യം അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യി​ൽ
Saturday, May 8, 2021 6:36 PM IST
വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ അ​ര്‍​ജു​ന്‍ റെ​ഡ്ഢി എ​ന്ന സി​നി​മ തെ​ലു​ങ്കി​നു പു​റ​മേ തെ​ന്നി​ന്ത്യ മു​ഴു​വ​നും ത​രം​ഗ​മാ​യ ചി​ത്ര​മാ​ണ്. സ​ന്ദീ​പ് വാ​ങ്ക​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ ചി​ത്രം ന​ട​ന്‍റെ ക​രി​യ​റി​ല്‍ വ​ലി​യ വ​ഴി​ത്തി​രി​വാ​യി​രു​ന്നു. 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ പി​ന്നീ​ട് ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മെ​ല്ലാം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടു. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ശാ​ലി​നി പാ​ണ്ഡെ​യു​മാ​ണ് അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്.

അ​തേ​സ​മ​യം അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യാ​യി എ​ത്തേ​ണ്ടി​യി​രു​ന്ന​ത് വി​ജ​യ് ദേ​വ​ര​കൊ​ണ്ട ആ​യി​രു​ന്നി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ സ​ന്ദീ​പ് വാ​ങ്ക ഈ ​റോ​ളു​മാ​യി ത​ന്നെ​യാ​ണ് ആ​ദ്യം സ​മീ​പി​ച്ച​തെ​ന്നാ​ണ് തെ​ലു​ങ്ക് താ​രം ഷ​ര്‍​വാ​ന​ന്ദാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. വെ​ണ്ണെ​ല എ​ന്ന സി​നി​മ​യി​ലെ ത​ന്‍റെ പ്ര​ക​ട​നം ക​ണ്ടാ​ണ് സ​ന്ദീ​പ് ത​ന്നെ സ​മീ​പി​ച്ച​തെ​ന്ന് ഷ​ര്‍​വാ​ന​ന്ദ് പ​റ​ഞ്ഞു. ഷ​ര്‍​വാ​ന​ന്ദി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

അ​ര്‍​ജ്ജു​ന്‍ റെ​ഡ്ഢി​യു​ടെ ക​ഥ സ​ന്ദീ​പ് ആ​ദ്യം എ​ന്നോ​ടാ​ണ് പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന് സി​നി​മ നി​ർ​മി​ക്കാ​നും പ​ദ്ധ​തി​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​കു​മെ​ന്ന് വ​ന്ന​തോ​ടെ മ​റ്റു ചി​ല നി​ര്‍​മാ​താ​ക്ക​ളെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ സി​നി​മ അ​ല്‍​പം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​കു​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ ക​രു​തി​യ​തി​നാ​ല്‍ പ്രോ​ജ​ക്ട് ന​ട​ന്നി​ല്ല. അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ എ​നി​ക്ക് നി​രാ​ശ​യു​ണ്ട്-​ഷ​ര്‍​വാ​ന​ന്ദ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ര്‍​ജു​ന്‍ റെ​ഡ്ഡി വ​ലി​യ വി​ജ​യ​മാ​യ ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട ത​ന്നെ​യാ​യി​രു​ന്നു ആ ​റോ​ളി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത് എ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യെ​ന്നും ഷ​ര്‍​വാ​ന​ന്ദ് പ​റ​ഞ്ഞു. ബോ​ളി​വു​ഡി​ലും സ​ന്ദീ​പ് വാ​ങ്ക ത​ന്നെ​യാ​ണ് റീ​മേ​ക്ക് ചി​ത്രം ഒ​രു​ക്കി​യ​ത്. ഷാ​ഹി​ദ് ക​പൂ​റും കി​യാ​ര അ​ദ്വാ​നി​യു​മാ​യി​രു​ന്നു ഹി​ന്ദി റീ​മേ​ക്കാ​യ ക​ബീ​ര്‍ സിം​ഗി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ത​മി​ഴ് റീ​മേ​ക്കാ​യ ആ​ദി​ത്യ​വ​ര്‍​മ​യി​ല്‍ ചി​യാ​ന്‍ വി​ക്ര​മി​ന്‍റെ മ​ക​ന്‍ ധ്രു​വും ബ​നി​ത സ​ന്ധു​വും നാ​യ​ക​നും നാ​യി​ക​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.