ആ പരാജയത്തിന്‍റെ ഉത്തരവാദി ഞാൻ: അ​രു​ൺ ഗോ​പി
Monday, July 22, 2019 6:40 PM IST
ആ​ദി എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ചി​ത്ര​മാ​യി​രു​ന്നു ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ട്. രാ​മ​ലീ​ല​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​വു​മാ​യി​രു​ന്നു അ​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ട് വ​ൻ വി​ജ​യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ൻ ചി​ത്ര​ത്തി​നാ​യി​ല്ല. ഇ​പ്പോ​ൾ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് സംവിധായകൻ അ​രു​ൺ ഗോ​പി.

സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം താ​ൻ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് അ​രു​ൺ ഗോ​പി പ​റ​യു​ന്നു. ത​ന്നി​ലെ എ​ഴു​ത്തുകാ​ര​ന്‍റെ കു​ഴ​പ്പ​മാ​യി​രു​ന്നു അ​തെ​ന്നാ​ണ് അ​രു​ൺ ഗോ​പി പ​റ​യു​ന്ന​ത്. ഒ​രു സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സ​മ​യ​ത്ത് ക​ഴി​യാ​തെ പോ​യെ​ന്നും അ​രു​ൺ ഗോ​പി പ​റ​യു​ന്നു.

എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു ത​രു​ന്ന ഒ​രു നി​ർ​മ്മാ​താ​വും സം​വി​ധാ​യ​ക​ൻ എ​ന്തു പ​റ​ഞ്ഞാ​ലും ഒ​പ്പം നി​ൽ​ക്കു​ന്ന ഒ​രു നാ​യ​ക​നു​മുണ്ടാ​യി​ട്ടും പ​രാ​ജ​യ​പ്പെ​ട്ട​ത് ത​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്തം ആ​ണെ​ന്നാ​ണ് അ​രു​ൺ ഗോ​പി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.