ആ​സി​ഫ് അ​ലി വക്കീലാകുന്നു
Wednesday, February 6, 2019 4:22 PM IST
ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ക്ഷി: അ​മ്മി​ണി​പ്പി​ള്ള എ​ന്ന ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി വ​ക്കീ​ൽ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​ദീ​പ​ൻ മ​ഞ്ജോ​ടി എ​ന്നാ​ണ് ആ​സി​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. ഒ​രു മു​ഴു​നീ​ള എ​ന്‍റ​ർ​ടെ​യി​ന​റാ​യ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് സ​നി​ലേ​ഷ് ശി​വ​നാ​ണ്. അ​ശ്വ​തി മ​നോ​ഹ​ര​നാ​ണ് ചി​ത്ര​ത്തി​ൽ ആ​സി​ഫി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ൻ, സു​ധീ​ഷ്,നി​ർ​മ​ൽ പാ​ലാ​ഴി, അ​ഹ​മ്മ​ദ് സി​ദ്ദി​ഖി, ബേ​സി​ൽ ജോ​സ​ഫ്, ശ്രീ​കാ​ന്ത് മു​ര​ളി, ഹ​രീ​ഷ് ക​ണാ​ര​ൻ, ബാ​ബു​സ്വാ​മി, മാ​മു​ക്കോ​യ, സു​ധി പ​റ​വൂ​ർ, ഉ​ണ്ണി​രാ​ജ, ലു​ക്ക്മാ​ൻ, ശി​വ​ദാ​സ​ൻ, ഷി​ബി​ല, സ​ര​സ ബാ​ലു​ശേ​രി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

റ​ഫീ​ഖ് അ​ഹ​മ്മ​ദിന്‍റെ വരികൾക്ക് ബി​ജി​ബാ​ൽ സംഗീതം നല്കുന്നു. സാ​റ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ റി​ജു രാ​ജ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.