പുതിയ ലുക്കിൽ പ്രഭാസ്
Saturday, October 6, 2018 10:37 AM IST
ബാ​ഹു​ബ​ലി എ​ന്ന ചി​ത്ര​ത്തോ​ടെ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ആ​രാ​ധ​ക​രെ നേ​ടി​യ പ്ര​ഭാ​സ് ഇ​പ്പോ​ൾ എ​ന്തു ചെ​യ്താ​ലും വാ​ർ​ത്ത​യാ​ണ്. താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്കാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ക്ലീ​ൻ ഷേ​വ് ചെ​യ്ത മു​ഖ​വു​മാ​യു​ള്ള പ്ര​ഭാ​സി​ന്‍റെ രൂ​പ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യം.

ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്ന പ്ര​ഭാ​സ് റൊ​മാ​ന്‍റി​ക് നാ​യ​ക​നാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പു​തി​യ ലു​ക്ക് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ധാ​കൃ​ഷ്ണകു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് പ്ര​ഭാ​സി​ന്‍റെ രൂ​പ​മാ​റ്റം. ഗോ​പി കൃ​ഷ്ണ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​വു​ന്ന​ത് പൂ​ജ ഹെ​ഗ്ഡെ ആ​ണ്. ഇ​റ്റ​ലി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ‌. പു​തി​യ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.