അ​ന്ന് ശ്രീ​ദേ​വി​യെ അ​ഭി​മു​ഖം ചെ​യ്ത ആ ​പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ന്നീ​ട്...
Friday, October 8, 2021 2:55 PM IST
ത​ന്‍റെ പ​ത്ര​പ്ര​വ​ര്‍​ത്ത​ക ജീ​വി​ത​ത്തി​നി​ടെ ന​ടി ശ്രീ​ദേ​വി​യെ അ​ഭി​മു​ഖം ചെ​യ്യു​ന്ന ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ ഒ​രു പ​ഴ​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ ക​വ​രു​ന്ന​ത്. ന​ട​ന്‍, സം​വി​ധാ​യ​ക​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, ഗാ​യ​ക​ന്‍, ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എ​ന്നി​ങ്ങ​നെ സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു തെ​ളി​യി​ച്ച വ്യ​ക്തി​യാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍.

ചി​ത്ര​ത്തി​ലെ മെ​ലി​ഞ്ഞ്, ചെ​റു​പ്പ​ക്കാ​ര​നാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​നെ ഒ​റ്റ നോ​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യു​ക പ്ര​യാ​സ​മാ​ണ്. നാ​ന ഫി​ലിം വീ​ക്ക്‌​ലി​യു​ടെ ക​റ​സ്‌​പോ​ണ്ട​ന്‍റാ​യി ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന നാ​ളു​ക​ളി​ല്‍ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്.

ഉ​ത്രാ​ട​രാ​ത്രി എ​ന്ന ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റം. ശോ​ഭ​ന, പാ​ര്‍​വ​തി, കാ​ര്‍​ത്തി​ക, ആ​നി തു​ട​ങ്ങി നി​ര​വ​ധി നാ​യി​ക​മാ​രെ മ​ല​യാ​ള​സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

40 സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്ത ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ നൂ​റോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.