ബ​ഷീ​റി​ന്‍റെ നാ​രാ​യ​ണി​യെ തേ​ടി
Thursday, January 20, 2022 3:53 PM IST
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​തി​ലു​ക​ളി​ലെ നാ​രാ​യ​ണി​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ങ്ങി. പ്ര​സ​ന്ന​ന്‍ പാ​പ്പി​നി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​ഷീ​റി​ന്‍റെ നാ​രാ​യ​ണി​യെ തേ​ടി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ബ​ഷീ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ 21 ന് ​രാ​വി​ലെ 11ന് ​പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​നു സ​മീ​പം ചേ​രു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​പി. ദി​വ്യ പ്ര​കാ​ശ​നം ചെ​യ്യും. രാ​ഷ്്ട്രീ​യ,സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. പ്ര​കാ​ശ​ന​ത്തി​നു ശേ​ഷം ഡോ​ക്യു​മെ​ന്‍റ​റി യൂ​ട്യൂ​ബി​ല്‍ ല​ഭ്യ​മാ​കും.

ബ​ഷീ​റി​ന്‍റെ മ​തി​ലു​ക​ള്‍ വാ​യി​ച്ച ഓ​രോ മ​ല​യാ​ളി​യു​ടെ​യും മ​ധു​ര​നൊ​മ്പ​ര​മാ​ണ് നാ​രാ​യ​ണി. ആ​രാ​ണ് ഈ ​നാ​രാ​യ​ണി? അ​വ​ര്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്നു​വോ, അ​തോ ബ​ഷീ​റി​ന്‍റെ ഭാ​വ​നാ സൃ​ഷ്ടി മാ​ത്ര​മോ ? ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​രം​തേ​ടു​ക​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍ പ്ര​സ​ന്ന​ന്‍ പാ​പ്പി​നി​ശേ​രി.

ബ​ഷീ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലൂ​ടെ, കു​ടും​ബാം​ഗ​ങ്ങ​ളി​ലൂ​ടെ, ജ​യി​ല്‍ രേ​ഖ​ക​ളി​ലൂ​ടെ ഒ​ക്കെ​യു​ള്ള യാ​ത്ര​യി​ല്‍ നാ​രാ​യ​ണി​യു​ടെ യ​ഥാ​ര്‍​ഥ ചി​ത്രം അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​ണ് പ്ര​സ​ന്ന​ന്‍ പാ​പ്പി​നി​ശേ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.