ഭ​ദ്ര​ന്‍റെ "ജൂ​ത​ൻ'; നാ​യ​ക​ൻ സൗ​ബി​ൻ ഷ​ഹീ​ർ
Saturday, March 16, 2019 10:12 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. സൗ​ബ​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന് ജൂ​ത​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടു.

റീ​മ ക​ല്ലി​ങ്ക​ൽ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 2005ൽ ​മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​യോ​നു ശേ​ഷം ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജൂ​ത​ൻ. എ​സ്. സു​രേ​ഷ് ബാ​ബു​വി​ന്‍റെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് റൂ​ബി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് ജോ​സ​ഫ് പ​ട്ടത്താ​നം, ജ​യ​ന്ത് മാ​മെ​ൻ എ​ന്നി​വ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.