"ഒ​ടി​യ​നെ' ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്: ഭാ​ഗ്യ​ല​ക്ഷ്മി
Sunday, December 16, 2018 12:19 PM IST
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയനെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിവാദങ്ങൾക്കു പിന്നിൽ ആരെന്ന് എല്ലാവർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തന്‍റെ കന്നി ചിത്രത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒടിയനെതിരേ നടക്കുന്ന സൈബർ ആക്രമണം ബോധപൂർവമാണെന്ന് സംവിധായകൻ വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.