ജാ​നു​വാ​യി തി​ള​ങ്ങി ഭാ​വ​ന
Thursday, April 18, 2019 9:51 AM IST
വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും ത​ക​ർ​ത്ത​ഭി​ന​യി​ച്ച 96 തി​യ​റ്റ​റു​ക​ളി​ൽ വ​ൻ​വി​ജ​യം നേ​ടി​യ സി​നി​മ​യാ​ണ്. ​മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടൊ​പ്പം ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌ഷ​ന്‍റെ കാ​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കാ​നും ചി​ത്ര​ത്തി​ന് സാ​ധി​ച്ചു.

96ന്‍റെ ക​ന്ന​ഡ പ​തി​പ്പി​ന്‍റെ ചി​ത്രീ​ക​ര​ണം അ​ടു​ത്തി​ടെ​യാ​യി​രു​ന്നു പൂ​ർ​ത്തി​യാ​യി​രു​ന്ന​ത്. ഭാ​വ​ന​യും ഗ​ണേ​ഷും മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്രം റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ക​യാ​ണ്.

പ്രീ​തം ഗ​ബ്ബി​യാ​ണ് സി​നി​മ ക​ന്ന​ഡ​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം ക​ന്ന​ഡ​യ്ക്കു പു​റ​മെ തെ​ലു​ങ്കി​ലും 96ന് ​റീ​മേ​ക്ക് ഒ​രു​ങ്ങു​ന്നു​ണ്ട്. ഷ​ർ​വാ​ന​ന്ദും സാ​മ​ന്ത അ​ക്കി​നേ​നി​യു​മാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സി. ​പ്രേം​കു​മാ​ർ ത​ന്നെ​യാ​ണ് ചി​ത്രം തെ​ലു​ങ്കി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗോ​വി​ന്ദ് വ​സ​ന്ത ത​ന്നെ പാ​ട്ടു​ക​ൾ ഒ​രു​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.