വി​ഷ്ണു​വിന്‍റെ വി​ജ​യം എ​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​യ്ക്കു​ന്നു; ബി​ബി​ന്‍ ജോ​ര്‍​ജ്
Tuesday, August 9, 2022 12:04 PM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി വി.​സി.​അ​ഭി​ലാ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം സ​ബാ​ഷ് ച​ന്ദ്ര​ബോ​സി​നെ കു​റി​ച്ചും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചും വൈ​കാ​രി​ക കു​റി​പ്പു​മാ​യി നടനും സംവിധായകനുമായ ബി​ബി​ന്‍ ജോ​ര്‍​ജ്.

സി​നി​മ സ്വ​പ്‌​നം ക​ണ്ട് ന​ട​ന്ന ന​മു​ക്ക് ആ ​സ്വ​പ്‌​ന​ങ്ങ​ളു​ടെ ഒ​രു അ​റ്റ​ത്തെ​ങ്കി​ലും തൊ​ടാ​ന്‍ സാ​ധി​ക്കു​ന്ന​ല്ലോ എ​ന്നും ന​ട​ന്‍ കു​റി​ച്ചു. വിഷ്ണുവിന്‍റെ ഉറ്റ സുഹൃത്തുകൂടിയാണ് ബിബിൻ.

""ഇ​ത് എ​ഴു​താ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ അ​ല്പം ക​ണ്ണ് ന​ന​യു​ന്നു​ണ്ട് എ​നി​ക്ക്. ഇ​ന്ന​ലെ സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് ഒ​രിക്ക​ല്‍ കൂ​ടി ക​ണ്ടു. വി​ഷ്ണു​വി​ന്‍റെ ച​ന്ദ്ര​ബോ​സാ​യു​ള്ള പ​ര​കാ​യ പ്ര​വേ​ശ​വും ജോ​ണി​ച്ചേ​ട്ട​ന്‍റെ യ​തീ​ന്ദ്ര​നും അ​ഭി​ലാ​ഷേ​ട്ട​ന്‍റെ എ​ഴു​ത്തും സം​വി​ധാ​യ​ക മി​ക​വും ഒ​ക്കെ​ച്ചേ​ര്‍​ന്ന് ഒ​രു നെ​ടു​മ​ങ്ങാ​ട​ന്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു കു​റേ നേ​രം. തീ​യ​റ്റ​റി​ല്‍ ആ​ളു​ക​ള്‍ വ​രു​ന്നി​ല്ല എ​ന്ന സ​ങ്ക​ടം സ​ബാ​ഷ് ച​ന്ദ്ര​ബോ​സ് മാ​റ്റു​ക​യാ​ണ്.

തീ​യ​റ്റ​റി​ലെ കൂ​ട്ട​ച്ചി​രി​യും ഒ​ടു​വി​ല്‍ പ​ടം ക​ഴി​യു​മ്പോ​ളു​ള്ള നി​റ​ഞ്ഞ ക​യ്യ​ടി​ക​ളും ക​ണ്ട​പ്പോ​ള്‍ ഞാ​ന്‍ ഞ​ങ്ങ​ളു​ടെ പ​ഴ​യ കാ​ലം ഓ​ര്‍​ത്ത് പോ​യി. സി​നി​മ മാ​ത്രം സ്വ​പ്നം ക​ണ്ട് കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​ടെ ഞ​ങ്ങ​ള്‍ വി​ഷ്ണു​വും റി​തി​നും ഞാ​നു​മൊ​ക്കെ സൈ​ക്കി​ളു​മോ​ടി​ച്ച് ന​ട​ന്ന ഒ​രു പൂ​ര്‍​വ്വ കാ​ലം ഓ​ര്‍​ത്ത് പോ​യി.

അ​വി​ടെ നി​ന്ന് ഒ​രു​പാ​ട് ഉ​യ​ര​ങ്ങ​ളി​ലേ​ക്കൊ​ന്നും പോ​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ഗ്ര​ഹി​ച്ച ഏ​തൊ​ക്കെ​യോ സ്വ​പ്ന​ങ്ങ​ളു​ടെ അ​റ്റ​ങ്ങ​ളി​ലെ​ങ്കി​ലും ഒ​ന്ന് തൊ​ടാ​ന്‍ പ​റ്റു​ന്നു​ണ്ട​ല്ലോ എ​ന്ന് ചി​ന്തി​യ്ക്കു​മ്പോ​ള്‍ ക​ണ്ണ് നി​റ​യാ​തി​രി​യ്ക്കു​ന്ന​തെ​ങ്ങ​നെ ?

ആ ​സൈ​ക്കി​ളി​ല്‍ ഇ​നി​യും ഞ​ങ്ങ​ള്‍​ക്ക് ഒ​രു​പാ​ട് ദൂ​രം പോ​കാ​നു​ണ്ട്. അ​തി​നു​ള്ള പ്ര​ചോ​ദ​നം പ്രേ​ക്ഷ​ക​രു​ടെ ഈ ​പി​ന്തു​ണ​യാ​ണ്. വി​ഷ്ണു നാ​യ​ക​നാ​യ സി​നി​മ​യാ​ണ് സ​ബാ​ഷ് ച​ന്ദ്ര​ബോ​സെ​ങ്കി​ലും ഈ ​സി​നി​മ​യു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് എ​ന്നെ​യും തേ​ടി​വ​രു​ന്നു​ണ്ട് ഒ​രു​പാ​ട് വി​ജ​യാ​ശം​സ​ക​ള്‍.

എ​ന്ത് കൊ​ണ്ടാ​യി​രി​യ്ക്കും അ​ത്? ആ​ലോ​ചി​ച്ച​പ്പോ​ള്‍ ഒ​രു​ത്ത​ര​മേ കി​ട്ടു​ന്നു​ള്ളൂ. ഞ​ങ്ങ​ളു​ടെ ക​ല​ര്‍​പ്പി​ലാ​ത്ത സൗ​ഹൃ​ദ​ത്തി​ന് കൂ​ടി​യാ​ണ് ആ ​അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. ഈ ​കു​റി​പ്പ് എ​ഴു​തി​ക്കൊ​ണ്ടി​രി​യ്ക്കു​മ്പോ​ള്‍ ച​ന്ദ്ര​ബോ​സി​ന്‍റെ കാ​ള്‍ വ​രി​ക​യാ​ണ്. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യാ​നാ​ണ്''. ബി​ബി​ന്‍ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.