ഇ​ത്ത​രം വാ​ഹ​നം നി​ങ്ങ​ൾ​ക്കു​ണ്ടോ? വ​ണ്ടി​ക്കു വേ​ണ്ടി ഒ​രു കാ​സ്റ്റിം​ഗ് കോ​ൾ
Sunday, July 25, 2021 6:07 PM IST
മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​ണ്ടി​ക്കു വേ​ണ്ടി കാ​സ്റ്റിം​ഗ് കോ​ൾ. ഉ​ട​ൻ റി​ലീ​സാ​കു​ന്ന "മി​ഷ​ൻ സി " ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ ഒ​രു​ക്കു​ന്ന
"പ്ര​തി പ്ര​ണ​യ​ത്തി​ലാ​ണ് ' എ​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് വേ​റി​ട്ട കാ​സ്റ്റിം​ഗ് കോ​ൾ.

സം​വി​ധാ​യ​ക​ൻ വി​നോ​ദി​നോ​ടൊ​പ്പം മു​ര​ളി ജി​ന്നും ചേ​ർ​ന്ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ​ഈ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ് പ്ര​തി. ഈ ​ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ പ്ര​തി​യു​ടെ പ്ര​ണ​യ​വും യാ​ത്ര​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ങ്ങ​നെ​യു​ള്ള പ്ര​തി​ക്ക് സ​ഞ്ച​രി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വാ​ഹ​നം കാ​സ്റ്റിം​ഗ് കോ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

20-30 വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്രാ​യ​പ​രി​ധി​യു​ള്ള, എ​ന്നു വെ​ച്ചാ​ൽ അ​ത്ര​യും പ​ഴ​ക്ക​മു​ള്ള ഒ​രു വേ​ണ്ടി​യാ​ണ് വേ​ണ്ട​ത്. പ്ര​തി​ക്കും ഒ​പ്പം പോ​ലീ​സു​ക്കാ​ർ​ക്കും മ​റ്റു സ​ഹ​യാ​ത്ര​ക​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വ​ണ്ടി​യാ​ണ് ആ​വ​ശ്യം.

പ​ഴ​യ​കാ​ല ബ​ജാ​ജ് ടെം​മ്പോ മ​റ്റ​ഡോ​ർ, വോ​ക്സ് വാ​ഗ​ൻ കോ​മ്പി ടൈ​പ്പ് 2 പോ​ലെ​യു​ള്ള ഏ​തു വാ​ഹ​ന​ങ്ങ​ളു​മാ​കാം. വ​ണ്ടി​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ 90487 57666 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​മ്പ​റി​ൽ വ​ണ്ടി​യു​ടെ ഫോ​ട്ടോ​ക​ൾ അ​യ​ച്ച് വി​വ​ര​മ​റി​യി​ക്കണമെന്നും പരസ്യത്തിൽ പറയുന്നു.

വാ​ഗ​മ​ണ്ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി പ്ര​ണ​യ​ത്തി​ലാ​ണ് എ​ന്ന ചി​ത്രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ല​യാ​ളം സി​നി​മ​യി​ൽ പൊ​തു​വേ ക​ണ്ടി​ട്ടു​ള്ള പോ​ലീ​സ് ക​ഥ​ക​ളോ കു​റ്റാ​ന്വേ​ഷ​ണ രീ​തി​ക​ളോ അ​ല്ല ഈ ​ചി​ത്ര​ത്തി​ലു​ള്ള​തെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.