കെ​ജി​എ​ഫ് 2; ചിത്രീകരണത്തിന് സ്റ്റേ
Tuesday, September 3, 2019 11:47 AM IST
യാ​ഷ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കെ​ജി​എ​ഫ് ചാ​പ്റ്റ​ർ 2വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് സ്റ്റേ. ​കോ​ല​ർ സ്വ​ർ​ണ ഖ​നി​യി​ലെ സൈ​ന​ഡ് ഹി​ൽ​സി​ൽ ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് വി​ല​ക്കി​യ​ത് കോ​ലാ​ർ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ്.

പാ​രി​സ്ഥി​തി​ക പ്ര​ശ്നം ആ​രോ​പി​ച്ച് പ്ര​ദേ​ശി​വാ​സി​യാ​യ ഒ​രാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം ചി​ത്രീ​ക​ര​ണം തു​ട​രു​മെ​ന്നും നി​ർ​മാ​താ​വ് കാ​ർ​ത്തി​ക് ഗൗ​ഡ അ​റി​യി​ച്ചു. പ്ര​ശാ​ന്ത് നീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം സ​ഞ്ജ് ദ​ത്താ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.