നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും
Thursday, February 8, 2018 4:21 PM IST
ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​റ​പ്പി​ക്കു​ന്നു. ന​ല്ല ക​ഥ​ക​ളു​മാ​യി ന​വാ​ഗ​ത​ർ വ​രു​ന്നു​ണ്ടെ​ങ്കി​ലും നാ​യ​ക നടനെ നേ​രി​ട്ട് സ​മീ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം മ​ല​യാ​ള സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഇ​താ​ണ് നി​ർ​മാ​ണ മേ​ഖ​ല​യെ പറ്റി ചിന്തിക്കുവാൻ ത​നി​ക്കു​ണ്ടാ​യ പ്ര​ചോ​ദ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തി​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഒ​ന്നു ര​ണ്ട് സി​നി​മ​ക​ളു​ടെ പി​ന്നി​ൽ നി​ന്ന് അ​ത് ഒ​രു പ്രൊ​ജ​ക്ടാ​യി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ വേ​ണ്ട ഒ​ത്താ​ശ​ക​ൾ ഞാ​നാ​ണ് ചെ​യ്തു കൊ​ടു​ത്ത​ത്. ന​ല്ല ക​ഥ​ക​ൾ പ​റ​യു​വാ​ൻ പു​തി​യ ക​ഥാ​കാ​ര​ന്മാ​രും തി​ര​ക്ക​ഥാ​കൃ​ത്തു​ക​ളും വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ അ​വ​രി​ൽ പ​ല​ർ​ക്കും ഇ​ന്ന് സി​നി​മ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും തി​ര​ക്കു​ള്ള​വ​രു​മാ​യ നാ​യ​ക ന​ട​ന്മാ​രോ​ട് ക​ഥ പ​റ​ഞ്ഞു കേ​ൾ​പ്പി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല, നാ​യ​ക ന​ട​ന്‍റെ അ​ടു​ക്ക​ൽ എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ പ​ല സി​നി​മ​ക​ളും ന​ട​ക്കാ​തെ പോ​കു​ന്നു​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്‍റെ പ​രി​ച​യ​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ചി​ല​രു​ടെ ക​ഥ ഞാ​ൻ കേ​ൾ​ക്കു​ക​യും അ​ത് നാ​യ​ക ന​ട​ന്മാ​രി​ൽ എ​ത്തി​ക്കു​ക​യും ക​ഥ ഇ​ഷ്ട​മാ​യ​പ്പോ​ൾ പ്രൊ​ഡ്യൂ​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ ഞാ​ൻ അ​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ങ്ങ​നെ ഒ​ന്നു ര​ണ്ട് അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് സ്വ​ന്ത​മാ​യി സി​നി​മ നി​ർ​മി​ച്ചാ​ലൊ എ​ന്ന ആശയത്തിൽ ഞാ​ൻ എ​ത്തി​യ​ത്.

ആ​ദി​ത്യ ക്രി​യേ​ഷ​ൻ​സ് എ​ന്ന് ബാ​ന​റി​ൽ ധ​ർ​മ​ജ​നൊ​പ്പം സു​ഹൃ​ത്തു​ക്ക​ളാ​യ മ​നു, സു​രേ​ഷ് എ​ന്നി​വ​രും നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ട്. ഈ ​ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് മാ​ർ​ച്ചി​ൽ കൊ​ച്ചി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ക്കും. ഏ​പ്രി​ൽ ഏ​ഴി​ന് ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.