ഇല്യാനയുടെ കല്യാണം കഴിഞ്ഞു..‍? തെളിവായി താരത്തിന്‍റെ പോസ്റ്റ്
Friday, December 29, 2017 6:03 AM IST
തെ​ന്നി​ന്ത്യ​ൻ താ​രം ഇ​ല്യാ​ന ഡി​ക്രൂ​സി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞോ​യെ​ന്ന സ​ന്ദേ​ഹ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഇ​ല്യാ​ന ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രി​ൽ ചി​ന്താ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല​ങ്ക​രി​ച്ച ക്രി​സ്മ​സ് ട്രീ​ക്ക് പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ല്യാ​ന പോ​സ്റ്റ് ചെ​യ്ത​ത്.
എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക്രി​സ്മ​സ്കാ​ലം എ​ന്ന് തു​ട​ങ്ങു​ന്ന അ​ടി​ക്കു​റി​പ്പു​ള്ള ചി​ത്ര​ത്തി​ൽ ഫോ​ട്ടോ എ​ടു​ത്ത​ത് ഹ​ബ്ബി എ​ന്ന് പ​റ​യു​ന്നു​ണ്ട്. കൂ​ടാ​തെ ചി​ത്ര​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ൻ​ഡ്രൂ നീ​ബോ​ണി​നെ ടാ​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്. ഇ​ല്യാ​ന​യും ആ​ൻ​ഡ്രൂ​വും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, ആ​ൻ​ഡ്രൂ​വു​മാ​യു​ള്ള പ്ര​ണ​യം പ​ല ത​വ​ണ ഇ​ല്യാ​ന ത​ന്നെ തു​റ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

Love is all you bloody need. ♥️

A post shared by Ileana D'Cruz (@ileana_official) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.