നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്
Saturday, September 15, 2018 11:53 AM IST
ചാരക്കേസിലെ നിയമ യുദ്ധത്തിൽ സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് അഭിനന്ദനവുമായി നടൻ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങൾ അറിയിച്ചത്.

"അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ' എന്ന് തുടങ്ങുന്ന കുറിപ്പിൽ നീതി തേടിയുള്ള പോരാട്ടത്തിൽ‌ അങ്ങ് മാർഗദീപമായി പ്രകാശിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.