ദി​ലീ​പി​ന്‍റെ പി​ക്ക് പോ​ക്ക​റ്റ്
Saturday, November 10, 2018 4:43 PM IST
പ്രൊ​ഫ​സ​ർ ഡി​ങ്ക​നു ശേ​ഷം ബാ​ല​ച​ന്ദ്ര ബാ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പ് വീ​ണ്ടും നാ​യ​ക​നാ​കു​ന്നു. പി​ക്ക് പോ​ക്ക​റ്റ് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. റാ​ഫി​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ഒ​രു പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​ലി​യ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​ൻ ബ്ര​സീ​ലാ​ണ്. ഹോ​ളി​വു​ഡ് ന​ട​നാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

നാ​ദി​ർ​ഷ​യാ​ണ് ചി​ത്ര​ത്തി​നാ​യി ഗാ​ന​മൊ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നു വേ​ണ്ടി ദി​ലീ​പി​നെ പോ​ക്ക​റ്റ​ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ബോ​ബ് അ​ർ​ണോ​യാ​ണ്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലാ​ണ് അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന മ​റ്റൊ​രു ദീ​ലീ​പ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.