ദ്രാ​വി​ഡ രാ​ജ​കു​മാ​ര​ൻ ക​ണ്ണൂ​രി​ൽ
Monday, January 17, 2022 3:19 PM IST
ക​ണ്ണ​കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സ​ജീ​വ് കി​ളി​കു​ലം എഴുതി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ദ്രാ​വി​ഡ രാ​ജ​കു​മാ​ര​ൻ. ​ശ്രീ നീ​ല​ക​ണ്ഠ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നി​ത തു​റ​വൂ​ർ നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ണ്ണൂ​രി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

സ​ജീ​വ് കി​ളി​കു​ലം തന്നെ ഗാനരചനയും സംഗീതവും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, ജി​ജോ ഗോ​പി ആ​ണ് നാ​യ​ക​ൻ.​ വി​ശ്വ​ൻ മ​ല​യ​ൻ എ​ന്ന വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജി​ജോ ഗോ​പി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ശാ​ന്ത് മാ​ധ​വ് ഛായാഗ്രഹണവും ഹ​രി ജി.​ നാ​യ​ർ ചിത്രസംയോജനവും നിർവഹിക്കുന്നു. ജി​ജോ ഗോ​പി ,സാ​വ​ന്തി​ക, ഡോ.​അ​ന​ഘ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശി​വ​ദാ​സ​ൻ മ​ട്ട​ന്നൂ​ർ, ബി​ന്ദു​ വ​രാ​പ്പു​ഴ, രാ​ജേ​ന്ദ്ര​ൻ, നാ​ദം മു​ര​ളി, എം.​ടി. റി​യാ​സ്, സാ​യി വെ​ങ്കി​ടേ​ഷ് , സു​രേ​ഷ്, ര​വി, പ്ര​മോ​ദ്, ര​തീ​ഷ്, ഷാ​ദു​ൽ ബ്രോ​ൺ, ഷാ​ന​വാ​സ് ഖാ​ൻ, അ​ജി​ത്ത് പി​ണ​റാ​യി, ഷൈ​ജു, കൊ​ച്ചു പ്ര​ദീ​പ്, കൃ​ഷ്ണ, ഗീ​ത, അ​ശ്വ​തി ബാ​ല​ൻ, പ്രീ​ത, അ​ധീ​ന, മാ​സ്റ്റ​ർ നീ​ല​ക​ണ്ഠ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.