സച്ചിയും പൃഥ്വിരാജും വീണ്ടും; സംവിധാനം ജീൻ പോൾ ലാൽ
Thursday, July 11, 2019 3:48 PM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ജീ​ൻ​പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സച്ചിയു‌ടേതാണ് തിരക്കഥ. സച്ചി സംവിധാനം ചെയ്ത "അനാർക്കലി' എന്ന ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ

ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ശ്രദ്ധേയമായ വേഷത്തിൽ ചിത്രത്തിലുണ്ട്.

മാ​ജി​ക് ഫ്രെ​യിം​സ്, പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, സുപ്രിയ മേനോൻ എ​ന്നി​വ​ർ ചേർന്നാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അണിയറക്കാർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.