മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ
Thursday, October 4, 2018 12:38 PM IST
ടേ​ക്ക് ഓ​ഫി​നു ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കും. ചിത്രത്തിന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഷൂ​ട്ടിം​ഗ് അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കും.

ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സോ​യ ഫാ​ക്ട​ർ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ദു​ൽ​ഖ​ർ ഇ​പ്പോ​ൾ. സോ​നം ക​പൂ​റാ​ണ് നാ​യി​ക. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു ക്രി​ക്ക​റ്റ് താ​ര​ത്തി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ സോ​യ ഫാ​ക്ട​റി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യാ​ണ് ദു​ൽ​ഖ​റി​ന്‍റെ മ​റ്റൊ​രു ചി​ത്രം. ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൻ, വാ​ൻ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും ദു​ൽ​ഖ​ർ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.