എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര് തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Sunday, December 16, 2018 9:26 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര് പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ക്രി​സ്മ​സ് റി​ലീ​സാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം 21ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ന​വാ​ഗ​ത​നാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി​യും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഹ​മീ​ദ് എ​ന്ന ക​ച്ച​വ​ട​ക്കാ​ര​നാ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ എ​ത്തു​ന്ന​ത്.

പു​തു​മു​ഖം സാ​യി​പ്രി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ൻ, മാ​മു​ക്കോ​യ, സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ന്‍റോ ജോ​സ​ഫ്, സി. ​ആ​ർ. സ​ലീം എ​ന്നി​വ​രാ​ണ് എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.