ട്രാ​ന്‍​സി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്
Tuesday, February 11, 2020 10:51 AM IST
റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം ട്രാ​ന്‍​സി​ലെ രം​ഗ​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്. സി​നി​മ​യി​ലെ എട്ട് മിനിട്ട് ദൈർഘ്യമുള്ള രം​ഗ​ങ്ങ​ള്‍ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നാ​ണ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യ​ത്തോ​ട് വ​ഴ​ങ്ങാ​തി​രു​ന്ന സം​വി​ധാ​യ​ക​ന്‍ അ​ന്‍​വ​ര്‍ റ​ഷീ​ദ് മും​ബൈ​യി​ലെ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ സി​നി​മ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി 14 പ്ര​ണ​യ​ദി​ന​ത്തി​ലാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​സ്രി​യ ന​സീം ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഗൗ​തം മേ​നോ​ൻ, ചെ​മ്പ​ന്‍ വി​നോ​ദ്, സൗ​ബി​ന്‍ ഷ​ഹീ​ർ, ദി​ലീ​ഷ് പോ​ത്ത​ന്‍, വി​നാ​യ​ക​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.