ഫാ​ൻ​സിഡ്ര​സ് ഗോവയിൽ
Monday, December 10, 2018 7:08 PM IST
പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഗി​ന്ന​സ് പ​ക്രു സ​ർ​വദീ​പ്ത പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മിക്കു​ന്ന ചി​ത്ര​മാ​ണ് ഫാ​ൻ​സിഡ്ര​സ്. ന​വാ​ഗ​ത​നാ​യ ര​ഞ്ജി​ത് സ്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ൻ​സിഡ്ര​സിന്‍റെ ചി​ത്രീ​ക​ര​ണം ഗോ​വ​യി​ൽ ആ​രം​ഭി​ച്ചു.

ഗി​ന്ന​സ് പ​ക്രു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് ക​ണാ​ര​ൻ, ശ്വേ​താ മേ​നോ​ൻ, സൗ​മ്യാ മേ​നോ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സു​ധീ​ർ ക​ര​മ​ന, ബാ​ല, മി​ഥു​ൻ ര​മേ​ശ്, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ബി​ജു കു​ട്ട​ൻ, ര​വീ​ന്ദ്ര ജ​യ​ൻ, സാ​ജു ന​വോ​ദ​യ, കോ​ട്ട​യം പ്ര​ദീ​പ്, മീ​ര, പൊ​ന്ന​മ്മ ബാ​ബു, തെ​സ്നി​ഖാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

അ​ജ​യ് കു​മാ​ർ, ര​ഞ്ജി​ത്ത് സ്ക​റി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന ഫാ​ൻ​സിഡ്ര​സിന്‍റെ ഛായാ​ഗ്ര​ഹ​ണം പ്ര​ദീ​പ് നാ​യ​ർ നി​ർ​വഹി​ക്കു​ന്നു. ര​തീ​ഷ് വേ​ഗയാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.