കൈ​യ​ടി നേ​ടി പി​ടി​കി​ട്ടാ​പ്പു​ള്ളി​യി​ലെ ഡ്രൈ​വ​ർ; താ​ര​മാ​യി ഫി​റോ​സ്
Monday, September 13, 2021 5:16 PM IST
ചെ​റി​യ വേ​ഷ​ങ്ങ​ളി​ലാ​ണെ​ങ്കി​ലും സി​നി​മ​യി​ൽ ഒ​ന്ന് മു​ഖം കാ​ണി​ക്കു​ക എ​ന്ന​ത് ഒ​രു ക​ലാ​കാ​ര​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. അ​ത്ത​ര​ത്തി​ൽ സി​നി​മ​യി​ൽ ല​ഭി​ച്ച ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ക​യാ​ണ് മി​മി​ക്രി ക​ലാ​കാ​ര​നാ​യ ഫി​റോ​സ്.

ജി​ഷ്ണു ശ്രീ​ക​ണ്ഠ​ൻ സം​വി​ധാ​നം ചെ​യ്ത് റി​ലീ​സ് ചെ​യ്ത പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്ന സി​നി​മ​യി​ലെ ഡ്രൈ​വ​റു​ടെ വേ​ഷം വ്യ​ത്യ​സ്ത​മാ​ർ​ന്ന രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്താ​ണ് ഫി​റോ​സ് ഇ​പ്പോ​ൾ താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ സീ​നി​ൽ ത​ന്നെ ഡ്രൈ​വ​റു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഫി​റോ​സി​ന്‍റെ ക​ഥാ​പാ​ത്രം സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യി അ​വ​സാ​നം മാ​റു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ക്രൈ​മും കോ​മ​ഡി​യും ചേ​ർ​ന്നു​ള്ള കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച ചി​ത്ര​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി. സ​ണ്ണി വെ​യി​നാ​ണ്ചി​ത്ര​ത്തി​ലെ നായകൻ.



ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ

മു​മ്പ് 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫ്രൈ​ഡേ എ​ന്ന ചി​ത്ര​ത്തി​ലും ഒ​രു ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​നാ​യി ചെ​റി​യ വേ​ഷ​ത്തി​ൽ ഫി​റോ​സ് അ​ഭി​ന​യി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം മ​റ്റു നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട​ങ്കി​ലും പി​ടി​കി​ട്ടാ​പ്പു​ള്ളി​യി​ലെ ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്രം പ്രാ​ധാ​ന്യ​മു​ള്ള​തും ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച ഒ​രു ക​ഥാ​പാ​ത്ര​വു​മാ​ണെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് കോ​മ​ഡി കാ​സ​റ്റു​ക​ൾ കേ​ട്ട് അ​തി​ൽ ആ​കൃ​ഷ്ട​നാ​യ ഫി​റോ​സ് പി​ന്നീ​ട്അ​നു​ക​ര​ണ ക​ല​യാ​യ മി​മി​ക്രി രം​ഗ​ത്തെ​ത്തു​ക​യു​മാ​യി​രു​ന്നു. കോ​മ​ഡി കാ​സ​റ്റു​ക​ളി​ൽ സ്കി​റ്റു​ക​ളും ചി​ല താ​രാ​നു​ക​ര​ണ​ങ്ങ​ളും ഒ​ക്കെ വീ​ട്ടി​ലു​ള്ള​വ​രെ ത​ന്നെ പ​റ​ഞ്ഞു കേ​ൾ​പ്പി​ച്ച് ആ​യി​രു​ന്നു തു​ട​ക്കം.

പി​ന്നീ​ട് നാട്ടി​ലെ ഓ​ണപ്പരി​പാ​ടി​ക​ളി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ചി​ല സ്കി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ​കാ​യം​കു​ളം എം​എ​സ്എം കോ​ളേ​ജി​ലെ പ​ഠ​ന കാ​ല​ത്ത് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മിന്‍റെ വേ​ദി​ക​ളി​ൽ മി​മി​ക്രി അ​വ​ത​രി​പ്പി​ച്ചും പാ​ട്ടു​ക​ൾ പാ​ടി​യും വി​ദ്യാ​ർഥിക​ൾ​ക്കി​ട​യി​ലും താ​ര​മാ​യി.

ചാ​ന​ൽ ഷോ​ക​ളി​ലും തി​ള​ങ്ങി

പി​ന്നീ​ട് പ​ല പ്ര​ഫ​ഷ​ണ​ൽ മി​മി​ക്രി ട്രൂ​പ്പുക​ളു​ടെ​യും ഭാ​ഗ​മാ​യി കോ​മ​ഡി ഷോ​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ഫി​റോ​സി​ന് അ​വ​സ​രം ല​ഭി​ച്ചു. ജോ​ൺ കെ. ​പോ​ളും ചേ​ർ​ന്ന് സൂ​ര്യ ടി​വി​യി​ലെ ര​സി​ക​രാ​ജ കോ​മ​ഡി ഷോ​യി​ലൂ​ടെ ആ​ണ് മി​നി സ്‌​ക്രീ​നി​ൽ എ​ത്തു​നി​ന്ന​ത്.​ മി​ന്നും താ​രം, ​കോ​മ​ഡി ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ചാ​ന​ൽ ഷോ​ക​ളി​ലും പി​ന്നീ​ട് കോ​മ​ഡി അ​വ​ത​രി​പ്പി​ച്ചു.​

ഇ​തി​നി​ട​യി​ൽ "ഹൃ​ദി​യി​ൽ മൃ​ദു മാ​രു​ത ഗ​മ​നം" എ​ന്ന വ​രി​ക​ളി​ൽ ഒ​രു ഗാ​നം എ​ഴു​തു​ക​യും അ​ത് ചി​ത്രീ​ക​ര​ണം ന​ട​ത്തി പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു.​ പാ​ട്ട് ജ​ന​ശ്ര​ദ്ധ നേ​ടി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക ലാ​ഭം ഉ​ണ്ടാ​യി​ല്ല​ന്ന് ഫോ​റോ​സ് പ​റ​ഞ്ഞു .

മ​നം നി​റ​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

പി​ടി​കി​ട്ടാ​പ്പു​ള്ളി​യി​ലെ ഡ്രൈ​വ​ർ വേ​ഷം ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും സി​നി​മ പ്ര​വ​ർ​ത്ത​ക​രും ഫി​റോ​സി​നെ ഇ​പ്പോ​ൾ ഫോ​ണി​ലൂ​ടെ വി​ളി​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചും അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്.​സി​നി​മ​യി​ൽ ഒ​രു​പാ​ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് സി​നി​മ​യെ സ്വ​പ്നം കാ​ണു​ന്ന എ​ല്ലാ ക​ലാ​കാ​ര​ന്മാ​ർ​ക്കും ഉ​ള്ള​തു​പോ​ലെ ത​ന്നെ ഫി​റോ​സി​ന്‍റെ​യും ആ​ഗ്ര​ഹം .

പി​ടി​കി​ട്ടാ​പ്പു​ള്ളിയി​ലെ ഡ്രൈ​വ​ർ വേ​ഷം അ​തി​ന് സ​ഹാ​യ​ക​മാ​യി തീ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഈ ​ക​ലാ​കാ​ര​നു​ള്ള​ത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കെ​എ​സ്‌ പു​രം ഫി​റോ​സ് മ​ൻ​സി​ലി​ൽ എ​സ്, റ​ഹിം, പി.​ എ​ച്ച്. സ​ഫി​യ​ത്ത് ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് ഫി​റോ​സ്. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് തൈ​ക്കൂ​ട​ത്താ​ണ് താ​മ​സം. ഭാ​ര്യ ഷ​ഹ​ന. മ​ക്ക​ൾ ഫൈ​ഹ, സാ​റ

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.