വാ​ളും പ​രി​ച​യു​മേ​ന്തി മ​മ്മൂ​ട്ടി; മാ​മാ​ങ്ക​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, June 8, 2019 10:34 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി എം. ​പ​ദ്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്ക​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. വാ​ളും പ​രി​ച​യും കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന പോ​രാ​ളി​യാ​യ മ​മ്മൂ​ട്ടി​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി​യു​ടേ​താ​യി എ​ത്തു​ന്ന ച​രി​ത്ര സി​നി​മ​യാ​ണ് മാ​മാ​ങ്കം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ത​ന്നെ ഏ​റെ വി​വാ​ദ​ങ്ങ​ൾ ത​ല​യു​യ​ർ​ത്തി​യി​രു​ന്നു.

സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത് സ​ജീ​വ് പി​ള്ള​യെ ആ​യി​രു​ന്നു. പി​ന്നീ​ട് നി​ർ​മാ​താ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സി​നി​മ​യി​ൽ നി​ന്നും മാ​റ്റി പ​ക​രം എം. ​പ​ദ്മ​കു​മാ​റി​നെ സം​വി​ധാ​നം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ണ്ണി മു​കു​ന്ദ​നും സി​നി​മ​യി​ൽ ഒരു പ്ര​ധാ​ന​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു. ക​നി​ഹ, അ​നു സി​ത്താ​ര, ത​രു​ൻ രാ​ജ് അ​റോ​റ, പ്രാ​ചി തെ​ഹ്ല​ൻ, സു​ദേ​വ് നാ​യ​ർ, സി​ദ്ധി​ഖ്, അ​ബു സ​ലീം എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.