വൈദികവേഷത്തിൽ ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും; താ​ക്കോ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക്
Tuesday, July 23, 2019 1:24 PM IST
മു​ര​ളി ഗോ​പി, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന താ​ക്കോ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കി​ര​ണ്‍ പ്ര​ഭാ​ക​ര​നാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വൈദികരാ​യാ​ണ് ഇ​രു​വ​രും ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ഫാ. അം​ബ്രോ​സ് വാ​സ് പോ​ച്ചം​പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​ന്ദ്ര​ജി​ത്തും റെ​ക്ട​ർ മാ​ൻ​കു​ന്ന​ത്ത് പൈ​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മു​ര​ളി ഗോ​പി​യും ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.