ഹൃദയത്തോട് ചേർത്തുവച്ചിരുന്നു ഒരാൾ കൂടി; മമ്മൂട്ടി
Monday, September 25, 2023 1:00 PM IST
സംവിധായകൻ കെ.ജി. ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. ഒറ്റ ഹൃദയത്തോട് ചേർച്ച് വച്ചിരുന്ന ഒരാൾ കൂടി പോയി എന്നാണ് താരം കുറിച്ചത്.ഒറ്റ വരിയിലാണ് വികാരനിർഭരമാ. കുറിപ്പ് മമ്മൂട്ടി പങ്കുവച്ചത്.
ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാഞ്ജലികൾ ജോർജ് സാർ!, മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.
1980 ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കെ.ജി. ജോർജിനൊപ്പം പ്രവർത്തിക്കുന്നത്.
ചിത്രത്തിലെ വിജയൻ എന്ന മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് യവനിക, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം തുടങ്ങിയ കെ.ജി ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. യവനികയിലെ പൊലീസ് വേഷം മമ്മൂട്ടിയുടെ കരിയറിലെ നാഴികക്കല്ലായിരുന്നു