അളിയാ എന്നു വിളിച്ച് കാളിദാസ്, സ്വപ്നം യാഥാർഥ്യം; ഭാവിവരനെ പരിചയപ്പെടുത്തി മാളവിക ജയറാം
Tuesday, September 26, 2023 3:51 PM IST
ഭാവിവരനെ പരിചയപ്പെടുത്തി ജയറാമിന്റെ മകൾ മാളവിക. മുഖം വ്യക്തമല്ലെങ്കിലും ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം സ്വപ്നം യാഥാർഥ്യമായെന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
കുടുംബം പൂർണമായി എന്ന ഒരു അർഥത്തോടെയുള്ള ചിത്രത്തിനൊപ്പമാണ് പ്രണയിതാവിന്റെയും ചിത്രം താരപുത്രി പങ്കുവച്ചത്.

ജയറാമും പാർവതിയും കാളിദാസനും പങ്കാളി തരിണിയുമുള്ള ചിത്രത്തിനൊപ്പം മുഖം മറച്ചിരിക്കുന്ന ഒരാളുടെ ചിത്രവും മാളവിക പങ്കുവച്ചതോടെ സോഷ്യൽ മീഡിയായിൽ കമന്റുകൾ നിറയുകയായിരുന്നു.

താര കുടുംബത്തിൽ ഉടനൊരു വിവാഹം ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്. മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ അളിയാ എന്ന കമന്റുമായി കാളിദാസൻ എത്തിയതും ഇത് മാളവികയുടെ ഭാവിവരൻ തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചു.

ചക്കി എന്നു വിളിപ്പേരുള്ള മാളവികയുടെ ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്. പരസ്യ ചിത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും സോഷ്യൽ മീഡിയായിൽ സജീവമാണ് മാളവിക ഇപ്പോൾ.
അഭിനയ രംഗത്തേക്ക് കടക്കാന്‍ മാളവിക ഒരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ ഇതുവരെയും മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.
പ്രമുഖരായ യുവതാരങ്ങള്‍ക്കൊപ്പം അക്ടിംഗ് വര്‍ക് ഷോപ്പിലും ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാളവിക പങ്കെടുത്തിരുന്നു.