തനിനാടൻ പെൺകുട്ടി, കസവുമുണ്ടിൽ തിളങ്ങി ഹണി റോസ്; വീഡിയോ
Sunday, October 1, 2023 3:29 PM IST
നാടൻലുക്കിൽ കസവുമുണ്ടുടുത്ത് എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മലയാളിത്തം തുളുന്പുന്ന രീതിയിലുള്ള കസവുമുണ്ടും ഒപ്പം ഡീപ്പ് നെക്ക് ബൗസുമാണ് താരം ധരിച്ചിരിക്കുന്നത്.
ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പാലക്കാട് പല്ലശനയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന ചിത്രമാണ് ഒടുവിൽ തിയറ്ററിലെത്തിയ ഹണിറോസ് ചിത്രം. ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.