അൽപവസ്ത്രം ധരിച്ച് നഗ്നത കാണിക്കുകയാണ്; വിമർശകന്റെ വായടപ്പിച്ച് അഭയ ഹിരൺമയി
Friday, December 1, 2023 3:41 PM IST
സമൂഹമാധ്യമത്തിൽ കമന്റുമായെത്തിയ വിമർശകന് തക്ക മറുപടി നൽകി ഗായിക അഭയ ഹിരൺമയി. ഒരു സംഗീതപരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് കമന്റെത്തിയത്. അൽപവസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസികരോഗമാണെന്നാണ് ഒരാൾ കുറിച്ചത്.
നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്.
പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണ്. തെറ്റായ രീതിയിൽ കുത്ത് അഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശംനൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോ ?- എന്നായിരുന്നു കമന്റ്.
ഇത് 2023 ആണ്. താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള വസത്രം ധരിക്കാൻ എനിക്ക് സൗകര്യമില്ല ! ജാനകിയമ്മയും ചിത്രാമ്മയുടെയുമൊക്കെ വില നിങ്ങൾ വസ്ത്രത്തിലാണോ കണ്ടത്!
എന്റെ വസ്ത്രത്തിന് വിലക്കുറവാണ് എന്ന് ആര് പറഞ്ഞു ? നല്ല വിലയുള്ള വസ്ത്രമാണ് ഇട്ടിരിക്കുന്നത്. എന്നായിരുന്നു അഭയയുടെ മറുപടി. നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
വസ്ത്രധാരണത്തിന്റെയും സ്റ്റൈലിംഗിന്റെയും പേരിൽ നിരവധി സൈബർ അക്രമണങ്ങൾ നേരിടുന്ന ഗായികയാണ് അഭയ. എന്നാൽ ഇത്തരം കമന്റുകൾക്കൊക്കെ അർഹിക്കുന്ന മറുപടിയും താരം നൽകാറുണ്ട്.