ഇത് പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും ചിത്രം; സലാർ ട്രെയിലർ
Saturday, December 2, 2023 9:12 AM IST
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ്-പ്രശാന്ത് നീൽ ചിത്രം സലാർ’ ട്രെയിലർ പുറത്തിറങ്ങി. വരധരാജ മന്നാർ എന്ന കഥാപാത്രമായി പ്രധാനവേഷത്തിൽ പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു.
പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്.
രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന സലാർ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്.
രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. പിആർഒ. മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബ്രിംഗ്ഫോർത്ത്.