വിശാലിന്റെ മാസ് ആക്ഷൻ; രത്നം ടീസർ
Saturday, December 2, 2023 11:44 AM IST
വിശാലിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ചിത്രം രത്നത്തിന്റെ പ്രമോ വീഡിയോ റിലീസ് ചെയ്തു. മാർക്ക് ആന്റണിയുടെ വിജയത്തിനു ശേഷം വിശാൽ നായകനാകുന്ന ചിത്രമാണ് രത്നം.
പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. സ്റ്റണ്ട് കനല്‍കണ്ണൻ, പീറ്റര്‍ ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി.
സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.