ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; വിജയ്കാന്തിന്റെ ആരോഗ്യനിലയെകുറിച്ച് ഭാര്യ
Monday, December 4, 2023 10:51 AM IST
നടനും രാഷ്ട്രീയനേതാവുമായ വിജയ്കാന്തിന്റെ ആരോഗ്യനിലയെകുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് താരത്തിന്റെ ഭാര്യ പ്രേമലത. നടനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രേമലത പ്രതികരണവുമായി എത്തിയത്.
വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പ്രേമലത പറഞ്ഞു. വിജയകാന്തിനൊപ്പമുള്ള ചിത്രങ്ങളും പ്രേമലത പങ്കുവച്ചിട്ടുണ്ട്.
ക്യാപ്റ്റൻ സുഖമായിരിക്കുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അധികം വൈകാതെ വീട്ടിലേക്ക് പോകാൻ സാധിക്കും. ദയവുചെയത് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുത്. പ്രേമലത കുറിച്ചു.
തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18ന് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ വിജയ്കാന്തിനെ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിഎംഡികെ സ്ഥാപക നേതാവുകൂടിയായ വിജയ്കാന്തിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് നടൻ നാസറും പ്രതികരിച്ചു. അധികം വൈകാതെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.