ബിജു മേനോന്‍റെ നായികയായി വീണ്ടും അനു സിത്താര
Monday, September 17, 2018 7:58 PM IST
ജി. ​പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ബി​ജു​മേ​നോ​ന്‍റെ നാ​യി​ക​യാ​യി അ​നു സി​ത്താ​ര വീ​ണ്ടു​മെ​ത്തു​ന്നു. ഏ​റ്റ​വും പു​തി​യ ബി​ജു​മേ​നോ​ൻ ചി​ത്രം പ​ട​യോ​ട്ട​ത്തി​ലും അ​നു​സി​ത്താ​ര ആ​യി​രു​ന്നു നാ​യി​ക. ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​ക്കു​ശേ​ഷം ജി. ​പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ത്.

തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച സ​ജീ​വ് പാ​ഴൂ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. ഉ​ർ​വ​ശി തി​യ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​നും അ​നീ​ഷ് എം. ​തോ​മ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ഇ​വ​ർ ത​ന്നെ​യാ​ണ് തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും നി​ർ​മ്മി​ച്ച​ത്. ഷൂ​ട്ടിം​ഗ് ഈ ​മാ​സം 20 ന് ​വ​ട​ക​ര​യി​ൽ തു​ട​ങ്ങും. അ​ല​ൻ​സി​യ​റും അ ​ജു​വ​ർ​ഗീ​സു​മാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം അ​തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പും പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്തി​രു​ന്നു. അ​ല്ല​രി ന​രേ​ഷും നി​ഖി​ല വി​മ​ലു​മാ​ണ് അ​തി​ൽ നാ​യി​കാ​നാ​യ​കന്മാ​രാ​യ​ത്.

അ​തേ​സ​മ​യം കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് അ​നു സി​താ​ര​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ടോവി​നോ തോ​മ​സ് ചി​ത്രം ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ജോ​ണി ജോ​ണി യെ​സ് അ​പ്പാ, സ​ലിം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ ദ ​ഓ​സ്ക​ർ ഗോ​സ് ടു , ​എ.​കെ സാ​ജ​ൻ ചി​ത്രം എ​ന്നി​വ​യാ​ണ് അ​നു​വി​ന്‍റെ മ​റ്റു പ്രോ​ജ​ക്ടു​ക​ൾ. മ​ല​യാ​ള​ത്തി​ലെ തി​ര​ക്കു​കാ​ര​ണം വെ​ങ്കി​ടേ​ഷും നാ​ഗ​ചൈ​ത​ന്യ​യും നാ​യ​കന്മാ​രാ​കു​ന്ന ഒ​രു വ​ന്പ​ൻ തെ​ലു​ങ്ക് പ്രോ​ജ​ക്ടി​ൽ നി​ന്ന് അ​നു​സി​ത്താര പിന്മാ​റി​യി​രു​ന്നു. ഇ​പ്പോ​ൾ എ.​കെ. സാ​ജ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന അ​നു ന​വം​ബ​ർ ഒ​ന്നി​ന് സ​ലിം അ​ഹ​മ്മ​ദ് ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.