"അടുത്ത ചോദ്യം' ചിത്രീകരണം തുടങ്ങി
Monday, November 5, 2018 2:09 PM IST
എ.കെ.എസ്.നന്പ്യാർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം "അടുത്ത ചോദ്യം' കണ്ണൂരിൽ ചിത്രീകരണം തുടങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് എ. കെ. എസ് ഫിലിംസ് സ്റ്റുഡിയോയുടെ ബാനറിൽ സുജി ദാമോദരനാണ്.

ചിത്രത്തിന്‍റെ മലയാളം രചന സത്താർ നബിയും തമിഴ് രചന സാട്രിക് ഡി. കർഡൂസയുമാണ്. ഷെയ്ഖ് റാഷിദ്, മാളവിക എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ പ്രണവ്, ബെന്നി, ജോസഫ്, രഘുനാഥ്, വർഷ, ആരതി, നയന, ഷർമിഷ്ഠ തുടങ്ങി നിരവധി പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.

ഉത്പൽ വി. നായനാർ ഛായാഗ്രാഹണവും പി.സി.മോഹനൻ എഡിറ്റിംഗും നിർവഹിക്കുന്നു. കെ.വി.എസ് കണ്ണപുരം, ജയവിശാഖൻ എന്നിവരുടെ വരികൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.